Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുതിയിരിക്കുക; വീണ്ടും ബാങ്ക് അവധിക്കാലം

ബാങ്ക് അവധിദിനങ്ങള്‍

കരുതിയിരിക്കുക; വീണ്ടും ബാങ്ക് അവധിക്കാലം
കൊച്ചി , ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (09:35 IST)
നീണ്ട ബാങ്ക് അവധി ദിവസങ്ങള്‍ വീണ്ടുമെത്തുന്നു. ഓണക്കാലത്തെ നീണ്ട ബാങ്ക് അവധിക്കു ശേഷമാണ് വീണ്ടും തുടര്‍ച്ചയായ ബാങ്ക് അവധിദിവസങ്ങള്‍ എത്തുന്നത്. എട്ട്, ഒന്‍പത്, 10, 11 ദിവസങ്ങളിലാണ് ഇത്തവണ ബാങ്ക് അവധി.
 
എട്ടാം തിയതി രണ്ടാം ശനിയാഴ്ച, ഒന്‍പത് ഞായര്‍, പത്തിന് മഹാനവമി, പതിനൊന്നിന് വിജയദശമി എന്നിങ്ങനെയാണ് അവധി ദിവസങ്ങള്‍. 12 മുഹറം പൊതു അവധിയുണ്ടെങ്കിലും ബാങ്ക് അവധിയല്ല.
 
അതേസമയം, തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ എ ടി എമ്മില്‍ പണം നിറച്ചു വെയ്ക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്; തിരിച്ചടിച്ച് ഇന്ത്യന്‍ സേനയും