വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവസ്ഥലത്തുണ്ടായവരിൽ ചിലർ സ്വർണകടത്തുമായി ബന്ധപ്പെട്ടവരാണെന്ന് ഡി ആർ ഐ സ്ഥിരീകരിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചു വരുത്തി ഡി ആർ ഐ നടത്തിയ അന്വേഷണത്തിലാണ് സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള ഒരാളെ അപകടസ്ഥലത്ത് നിന്നും കണ്ടതായി വ്യക്തമായത്.
ബാലഭാസ്കർ അപകടത്തിൽ പെട്ട സ്ഥലത്ത് കൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആവശ്യപ്പെട്ട ആളെയാണ് തിറിച്ചറിഞ്ഞത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന അവസരത്തിലാണ് ഡി ആർ ഐ സോബിയെ വിളിച്ചുവരുത്തി തെളിവുകളെടുത്തത്.
2018 സെപ്റ്റംബർ 25ന് പുലർച്ചെ ത്രുശൂരുള്ള ക്ഷേത്രത്തിൽ നിന്നും ദർശനം കഴിഞ്ഞു മടങ്ങവെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് റോഡരികെയുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്ത് വെച്ചും ബാലഭാസ്കർ ചികിത്സക്കിടെയും മരിച്ചു.
അപകടത്തിൽ ഭാര്യക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹ്രുത്ത് അർജുനും പരിക്കേറ്റിരുന്നു.ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പി സ്വർണകടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് മരണത്തിലെ ദുരൂഹതയെ പറ്റി ഡി ആർ ഐ അന്വേഷണം ഊർജിതമാക്കിയത്.