Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ കൊലക്കേസ്: സി ബി ഐ അന്വേഷണം വേണ്ടെന്ന് അമ്മ രാജേശ്വരി

ജിഷയുടെ കൊലപാതകം സി ബി ഐ അന്വേഷിക്കേണ്ടെന്ന് അമ്മ രാജേശ്വരി

ജിഷ കൊലക്കേസ്: സി ബി ഐ അന്വേഷണം വേണ്ടെന്ന് അമ്മ രാജേശ്വരി
കൊച്ചി , ചൊവ്വ, 13 ഡിസം‌ബര്‍ 2016 (16:32 IST)
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ഹൈക്കോടതിയിലാണ് രാജേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്. ജിഷയുടെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ജിഷയുടെ അച്ഛൻ പാപ്പു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
 
നിലവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും പ്രതിയെ കണ്ടെത്തിയ സാഹചര്യത്തിൽ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും രാജേശ്വരി കോടതിയിൽ അറിയിച്ചു. നേരത്തേ ഇതേകാര്യം ആവശ്യപ്പെട്ട് പാപ്പു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, കോടതി ഇത് തള്ളി. തുടർന്നാണ് പാപ്പു ഹൈക്കോടതിയെ സമീപിച്ചത്. സി ബി ഐ അന്വേഷണം വേണ്ടെന്ന് രാജേശ്വരി അറിയിച്ചതോടെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കാനായി കോടതി മാറ്റി.
 
ജിഷയെ കൊന്നത് അമീറുൾ തനിച്ചാണെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നുണ്ട്, എന്നാൽ ഇതുതെളിയിക്കാനാവശ്യമായ രേഖകളോ, തെളിവുകളോ പൊലീസിന്റെ പക്കൽ ഇല്ലെന്ന് പാപ്പു നൽകിയ ഹർജിയിൽ പറയുന്നു. കേസിൽ അന്വേഷണസംഘം എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങളിൽ പലതും തെറ്റാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്സിസ് ബാങ്കിന്റെ ലൈസൻസ് സർക്കാർ റദ്ദാക്കുമെന്ന വാർത്ത നിഷേധിച്ച് ആർ ബി ഐ