Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെങ്കാലയിടുന്നവര്‍ ഇടക്കിടെ വെള്ളം കുടിക്കുക, വൈദ്യസഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം

പെങ്കാലയിടുന്നവര്‍ ഇടക്കിടെ വെള്ളം കുടിക്കുക, വൈദ്യസഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം

സിആര്‍ രവിചന്ദ്രന്‍

, ശനി, 24 ഫെബ്രുവരി 2024 (11:27 IST)
ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍, ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക.
 
ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
 
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
 
-കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
-നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി,തുണി ഇവ കൊണ്ട് തല മറയ്ക്കുക
-ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
-തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
-ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
-ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
-ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
-കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
-സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
-കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം
-പൊള്ളല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗിയറില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ മാറ്റംവരുത്തിയെന്നത് ശരിയാണോ




X
X
X
X