Select Your Language

Notifications

webdunia
webdunia
webdunia
webdunia

Attukal Pongala: പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി, കെഎസ്ആര്‍ടിസി നടത്തുന്നത് 400 പ്രത്യേക സര്‍വീസുകള്‍

Attukal Pongala: പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി, കെഎസ്ആര്‍ടിസി നടത്തുന്നത് 400 പ്രത്യേക സര്‍വീസുകള്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 മാര്‍ച്ച് 2023 (17:26 IST)
പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി. ഉച്ചയ്ക്ക് 2.30 മണിയോടെ പോങ്കാലയില്‍ തീര്‍ത്ഥം തളിച്ചതോടെ ഭക്തര്‍ വീടുകളിലേക്ക് തിരികെ മടങ്ങി. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ട്രസ്റ്റും പ്രാദേശിക സമിതികളും ചേര്‍ന്ന് ഒരുക്കിയിരുന്നത്. 3300 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്ന്യസിച്ചിരുന്നത്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ 150 വൊളന്റിയര്‍മാരും, അഗ്‌നി രക്ഷാ സേനയുടെ 250 ജീവനക്കാരും സേവനത്തിനുണ്ടായി.
 
കെഎസ്ആര്‍ടിസി 400 പ്രത്യേക സര്‍വീസുകളാണ് പൊങ്കാല പ്രമാണിച്ച് നടത്തുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും തിരികെ ബസ് സ്റ്റാന്‍ഡിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും സര്‍വ്വീസുകളുണ്ടായിരിക്കും. ഇന്ത്യന്‍ റെയില്‍വേയും പൊങ്കാല ദിനത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. 1270 പൊതുടാപ്പുകള്‍ സജ്ജീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ആറ്റുകാൽ പൊങ്കാല? പേരിന് പിന്നിലെ ചരിത്രമെന്ത്