എല്ലാം നശിക്കും; സര്‍ക്കാരിനോട് അപേക്ഷയുമായി ശ്രീനിവാസൻ രംഗത്ത്
സര്‍ക്കാരിനോട് അപേക്ഷയുമായി ശ്രീനിവാസൻ രംഗത്ത്
ഹെക്ടർ കണക്കിന് കാട് ഇല്ലാതാക്കുന്ന അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി ഉപേക്ഷിക്കണമെന്ന്
നടൻശ്രീനിവാസൻ. പദ്ധതി യാഥാർഥ്യമായാൽ 133 ഹെക്ടർ കാടാണ് ഇല്ലാതാകുന്നത്.
കേരളത്തിനാവശ്യമായ വൈദ്യുതിയുടെ ഒരു ശതമാനം മാത്രമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
133 ഹെക്ടർ കാട് ഇല്ലാതാക്കി കൊണ്ട് ഈ പദ്ധതി നടപ്പാക്കുന്നതിലും നല്ലത് ഓരോ വീടുകളിലും സോളാർ പാനൽ സ്ഥാപിക്കുന്നതാണ് ഉചിതം. പരിസ്ഥിതി ദുർബല പ്രദേശമായ പശ്ചിമഘട്ടത്തിൽ ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് തടയേണ്ടതെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
കൃഷിയിലേക്ക് നേരത്തെ ഇറങ്ങേണ്ടതായിരുന്നു. തന്റെ പഞ്ചായത്തില്‍ 30 ഏക്കറിൽ മാത്രമാണ് നെൽകൃഷി ചെയ്യുന്നത്. ആ കർഷകൻ ഞാനാണ്. കൃഷിയിലേക്ക് ഇറങ്ങിയപ്പോള്‍ പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെന്നും ആവളപാണ്ടിയിൽ കൊയ്ത്തുത്സവത്തിൽ പങ്കെടുക്കവെ ശ്രീനിവാസൻ പറഞ്ഞു.