Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള തിയതി കഴിഞ്ഞതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം 957 ആയി കുറഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള തിയതി കഴിഞ്ഞതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം 957 ആയി കുറഞ്ഞു

ശ്രീനു എസ്

, ബുധന്‍, 24 മാര്‍ച്ച് 2021 (09:34 IST)
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു.
 
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉള്‍ക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളില്‍ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്ളത് 2.74 കോടിയിലധികം പേര്‍