Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയില്‍ നടക്കുന്ന 19മത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം

ചൈനയില്‍ നടക്കുന്ന 19മത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ജൂണ്‍ 2023 (09:53 IST)
വടകര :ചൈനയില്‍ നടക്കുന്ന 19 ആം മത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം. മണിയൂര്‍ പൗര്‍ണമിയില്‍ ഷൈജുവിന്റെയും ഷര്‍മിളയുടെയും മകള്‍ അങ്കിത ഷൈജുവിനാണ് ഈ അവസരം ലഭിച്ചത്. 
 
ഏഷ്യന്‍  അംഗീകൃത ഗെയിമും ജപ്പാന്‍ ആയോധനകലയുമായ ജു-ജീട് സുവിന്റെ 16 പേരടങ്ങുന്ന ഇന്ത്യന്‍ ടീമിലാണ് അങ്കിത ഇടം നേടിയത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 19 ന് ആയിരുന്നു ഏഷ്യന്‍ ടീം സെലക്ഷന്‍ നടന്നത് , കേരള ജുജീട് സു അസോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫിന്റെ നേതൃത്ത്വത്തില്‍ കേരള ടീം സെലക്ഷന്‍ ട്രെയലില്‍ പങ്കെടുത്തു.  
 
2023 ഫെബ്രുവരി മാസം തായ്‌ലന്റില്‍ വച്ച് നടന്ന ഏഷ്യന്‍ ജുജീട് സു ചാമ്പ്യന്‍ഷിപ്പിലും, മദ്ധ്യപ്രദേശില്‍ വച്ച് നടന്ന നാഷണല്‍ ചാമ്പ്യന്‍ ഷിപ്പിലും അങ്കിന  പങ്കെടുത്തിട്ടുണ്ട്. നിലവില്‍ ഏഷ്യയില്‍ 7 വേ റാങ്കും , നിരവധി ദേശീയ മെഡലും നേടിയിട്ടുണ്ട് .കോഴിക്കോട്  ജില്ല ജു- ജിട് സു അസോസിയേഷന്‍ പ്രസിഡന്റ് ഷൈജേഷ് പയ്യോളിയുടെയും , സജിത്ത് മണമ്മലിന്റെയും കീഴിലാണ് പരിശീലനം നടത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനിലെ സര്‍വ്വകലാശാലകളില്‍ ഹോളി ആഘോഷം നിരോധിച്ചു