Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിസിമാർ രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിൽ, ഇരു മുന്നണികൾക്കുമെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ

വിസിമാർ രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിൽ, ഇരു മുന്നണികൾക്കുമെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ
, വെള്ളി, 3 ജനുവരി 2020 (15:41 IST)
കേരളത്തിലെ സർവകലാശാലകൾക്കും വൈസ് ചാൻസിലർമാർക്കുമെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസിലർമാർ രാഷ്ട്രീയ കക്ഷികളുടെ ബാഹ്യ നിയന്ത്രണത്തിലാണ് എന്നായിരുന്നു ഗവർണറുടെ പരാമർശം. എം ജി സർവകലാശാല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്.
 
രാഷ്ട്രീയ പാർട്ടികൾ വി സിമാരുടെ മേൽ സമ്മർദ്ദം ചെലുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. വൈസ് ചാൻസിലർമാർ ഇത് നിർത്താൻ തയ്യാറായില്ലെങ്കിൽ. യൂണിവേഴ്സിറ്റികളുടെ പരമാധികാരം സംരക്ഷിക്കാൻ ചാൻസിലർ എന്ന നിലയിൽ ഏതറ്റം വരെയും പോകും. സർവകലാശാലയിൽ നടന്ന മാർക്ക് ദാനം സിസ്റ്റത്തിന്റെ പരാജയമാണ് എന്നും ഗവർണർ പറഞ്ഞു.
 
വിദ്യാർത്ഥി സംഘടനകൾ ട്രെയ്ഡ് യൂണിയനുകളായി മാറരുത്. നിയമം വിട്ട് പ്രവർത്തിച്ചാൽ അത് ചട്ടലംഘനം തന്നെയാണ്. പൗരത്വ ഭേതഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണ്. നിയമം വിട്ട് ഒന്നും പാസാക്കാൻ സഭകൾക്ക് അധികാരമില്ല. നേതാക്കൻമാർ ഭരണഘടന വായിക്കണം എന്നും ഗവർണർ കുറ്റപ്പെടുത്തി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിസേറിയനിടെ വയറ്റിൽ പഞ്ഞി കുടുങ്ങി, അണുബാധയെ തുടർന്ന് 24 കാരിക്ക് ദാരുണാന്ത്യം