Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (12:04 IST)
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗുജറാത്ത് ആസ്ഥാനമായുള്ള കന്നുകാലി ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പ്രസാദത്തിലെ മായം കണ്ടെത്തുന്നതിനായി നെയ്യിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നുവെന്നും, പരിശോധനയില്‍ പ്രസാദത്തില്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ പോത്തിന്റെ നെയ്യിന്റെ സാന്നിധ്യം കണ്ടെത്തിയതായി പാര്‍ട്ടി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം കൂടുതല്‍ ശക്തമാകുന്നതായാണ് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു