ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ താന്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ആലോചിച്ചിട്ടില്ല. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുത്. മത്സരിക്കാന്‍ ഇറങ്ങുന്നവര്‍ യോഗം ഭാരവാഹിത്വം രാജിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
തുഷാറിനു വേണ്ടി പ്രചരണത്തിന് ഇറങ്ങി അബദ്ധത്തില്‍ ചെന്നുചാടില്ല. രാഷ്ട്രീയം അവരവരുടെ വ്യക്തിപരമായ തീരുമാനമാണ്. താന്‍ പെറ്റ മക്കളെയും തന്നോളമായാല്‍ താനെന്ന് വിളിക്കണം. താനും മകനും വേറെ വേറെ വീടുകളിലാണ് താമസമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അച്ചടക്കമുള്ള സംഘടനയാണ് എസ്എന്‍ഡിപി, അതുകൊണ്ടുതന്നെ രാഷട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. തോല്‍പ്പിക്കാന്‍ മാത്രമായാണ് നിര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം മനസിലാക്കണം. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കല്ല. ആരിഫ് ജനകീയനാണ്. ആലപ്പുഴയില്‍ ആരിഫിന്റെ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.