Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് മദ്യകുംഭകോണം; മദ്യവിൽപനയിൽ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

സംസ്ഥാനത്ത് മദ്യകുംഭകോണം; മദ്യവിൽപനയിൽ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

സംസ്ഥാനത്ത് മദ്യകുംഭകോണം; മദ്യവിൽപനയിൽ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍
തിരുവനന്തപുരം , തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (11:47 IST)
സംസ്ഥാനത്ത് ബാറുകൾക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍.

വിദേശ നിര്‍മ്മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയുണ്ട്. ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. സംസ്ഥാനത്ത് മദ്യ കുംഭകോണമാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ള തീരുമാനമായിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് ശ്രമം. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം. ഇതില്‍ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

ഒരുതരത്തിലുള്ള മാർഗ നിർദ്ദേശങ്ങളും പാലിക്കാതെ ബ്രൂവറി - ഡിസ്‌റ്റലറി നടത്തിപ്പിനായി സർക്കാർ നേരിട്ട് അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്‌ബുക്ക് പ്രണയത്തില്‍ കുടുങ്ങി വീട്ടമ്മ; നഷ്‌ടമായത് ലക്ഷങ്ങളുടെ സ്വര്‍ണം - യുവാവ് അറസ്‌റ്റില്‍