Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്‍ഫാം കഴിക്കാന്‍ കൊതി, സ്‌കൂളില്‍ കയറാതെ പെണ്‍കുട്ടികള്‍; ഒടുവില്‍ പൊലീസ് പൊക്കി !

അല്‍ഫാം കഴിക്കാന്‍ കൊതി, സ്‌കൂളില്‍ കയറാതെ പെണ്‍കുട്ടികള്‍; ഒടുവില്‍ പൊലീസ് പൊക്കി !
, ബുധന്‍, 16 മാര്‍ച്ച് 2022 (11:07 IST)
അല്‍ഫാം കഴിക്കാനുള്ള മോഹവുമായി സ്‌കൂളില്‍ കയറാതെ വീടുവിട്ടിറങ്ങിയ കുട്ടികളെ പൊലീസ് പിടികൂടി. വീട്ടില്‍ നിന്നും രാവിലെ സ്‌കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അല്‍ഫാം കഴിക്കാന്‍ അതിയായ കൊതി തോന്നിയത്. ഇതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ കാണത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. കുട്ടികള്‍ സ്‌കൂളില്‍ എത്താത്തിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ.എ.റഹീം രാജ്യസഭയിലേക്ക്; ഇനി എംപി