Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത; 2.8 മീറ്റർ ഉയരത്തിൽ തിരയടിക്കാം

കേരളതീരത്തെ കാറ്റിന്റെയും തിരമാലയുടെയും സാഹചര്യം കണക്കിലെടുത്ത് തീരത്ത് അടുത്ത 12 മണിക്കൂറിൽ ചെറിയ യാനങ്ങുമായി മത്സ്യബന്ധനം നടത്തുന്നത് ഒഴിവാക്കണം.

കേരള തീരത്ത് കനത്ത കാറ്റിന്  സാധ്യത; 2.8 മീറ്റർ ഉയരത്തിൽ തിരയടിക്കാം
, വ്യാഴം, 2 മെയ് 2019 (07:50 IST)
കേരളത്തിൽ ബുധനാഴ്ച മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം. കേരളാ തീരത്ത് പൊഴിയൂർ മുതൽ കാസർകോട് വരെ ബുധനാഴ്ച രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 2.8 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു.
 
കേരളതീരത്തെ കാറ്റിന്റെയും തിരമാലയുടെയും സാഹചര്യം കണക്കിലെടുത്ത് തീരത്ത് അടുത്ത 12 മണിക്കൂറിൽ ചെറിയ യാനങ്ങുമായി മത്സ്യബന്ധനം നടത്തുന്നത് ഒഴിവാക്കണം. ഇന്ന് തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്ന മധ്യ പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും, പുതുച്ചേരി, വടക്കൻ തമിഴ്നാട് തീരത്തും തെക്കൻ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിനും പോകരുത്.
 
മേയ് 1 മുതൽ 3 വരെ മധ്യപടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിനും പോകരുത്. 4 വരെ വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും ഒഡിഷ, ബംഗാൾ തീരത്തും മത്സ്യബന്ധനത്തിനു പോകരുത്. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ പ്രദേശങ്ങളിലേക്ക് പോകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്നും നിർദേശമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറക്കം കുറഞ്ഞ ഉടുപ്പിട്ട പെൺകുട്ടികളെ മാനഭംഗം ചെയ്യൂ എന്ന് മധ്യവയസ്കയുടെ ആക്ഷേപം; മാപ്പ് പറയിച്ച് പെൺകുട്ടികൾ