Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുടിയന്മാര്‍ ജാഗ്രതൈ; പൊലീസ് കേസുണ്ടോ ? എങ്കില്‍ ഇനി മദ്യമില്ല; പുതിയ നിയമവുമായി സര്‍ക്കാര്‍

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് മദ്യ വില്‍പ്പന നടത്താല്‍ സാധിക്കില്ല

കുടിയന്മാര്‍ ജാഗ്രതൈ; പൊലീസ് കേസുണ്ടോ ? എങ്കില്‍ ഇനി മദ്യമില്ല; പുതിയ നിയമവുമായി സര്‍ക്കാര്‍
പനാജി , വ്യാഴം, 23 മാര്‍ച്ച് 2017 (14:56 IST)
മദ്യം വിൽക്കുന്നവരില്‍ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക്  ലൈസൻസ് അനുവദിക്കരുതെന്ന് ഗോവ എക്സൈസ് വകുപ്പ്. മദ്യ വില്‍പ്പന നടത്താന്‍ അപേക്ഷിക്കുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിച്ച് മാത്രമേ ഇനി ലൈസന്‍സ് അനുവദിക്കാന്‍ സാധിക്കൂ. ഇത് വ്യക്തമാക്കി എക്സൈസ് വകുപ്പ് സർക്കുലർ പുറത്തിറക്കി.
ഏപ്രിൽ ഒന്നു മുതൽ ഈ നടപടി കർശനമായി നടപ്പാക്കണമെന്ന് സർക്കുലറിൽ പറയുന്നു.
 
1964 ലെ ഗോവ എക്സൈസ് ഡ്യൂട്ടി നിയമങ്ങൾ ഭേദഗതി വരുത്തിയിട്ടുണ്ട്. അത് പ്രകാരമാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവർക്ക് മദ്യം വിൽക്കാനുള്ള ലൈസൻസ് അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതെന്ന് എക്സൈസ് കമ്മീഷണർ മെനിനോ ഡിസൂസ വ്യക്തമാക്കി. നിലവിലെ മദ്യവിൽപനശാല നടത്തുന്നവരും ലൈസൻസ് പുതുക്കേണ്ടവരും ആറ് മാസത്തിനകം പൊലീസില്‍ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അദ്ദേഹം അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ചേട്ടന്‍ വച്ചു തന്ന കരള്‍ നിന്റെയുള്ളില്‍ പിടയ്ക്കുന്നുണ്ട്; കൊലയ്ക്ക് കൂട്ടുനിന്നിട്ടില്ലെങ്കില്‍ സത്യം തുറന്ന് പറയണം; മണിയുടെ മാനേജര്‍ക്കെതിരെ സഹോദരന്‍