നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപ് ടിക്കറ്റെടുത്തു; അടിച്ചത് 60 ലക്ഷം രൂപ ഭാഗ്യസമ്മാനം മാത്രമല്ല...
തെക്കനാര്യനാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിനാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്.
നറുക്കെടുപ്പ് നടക്കുന്നതിനിടെ തൊട്ടുമുൻപ് ലോട്ടറി എടുത്ത മുൻ ലോട്ടറി വിൽപ്പനക്കാരിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യസമ്മാനം. തെക്കനാര്യനാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിനാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്.
നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപാണ് ടിക്കറ്റ് സ്വന്തമാക്കിയത്. 60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കി. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽ നിന്ന് എവൈ-771712 നമ്പർ ലോട്ടറി ടിക്കറ്റ് ഇന്നലെ 2.58നാണ് എടുത്തത്. വൈകിട്ട് 3നായിരുന്നു നറുക്കെടുപ്പ്.
ആകെ 12 ടിക്കറ്റുകളാണ് എടുത്തത്. 2 വർഷം മുൻപ് വരെ കലക്ട്രേറ്റിന് മുൻപിൽ ലോട്ടറി വിൽപ്പന നടുത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ ആർ പ്രകാശിന് വാഹനാപകടം ഉണ്ടായതോടെയാണ് ലോട്ടറി വിൽപ്പന അവസാനിപ്പിച്ചത്.