ജില്ലയിലെ പി. ബി ജംഗ്ഷന്‍, പൊള്ളേതൈ ശാസ്ത്രിമുക്ക് തീര പ്രദേശങ്ങളില്‍ മത്സ്യബന്ധനവും, വിപണനത്തിനും അനുമതി നല്‍കികൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ സെന്ററുകളില്‍ നിന്നും മത്സ്യ ബന്ധനത്തിനും വിപണനത്തിനും അനുമതി നല്‍കണമെന്ന് ആവശ്യപെട്ട് ഫിഷറീസ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
ജില്ലയില്‍ സെപ്റ്റംബര്‍ 3 മുതല്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 2 മണി വരെ പി. ബി ജംഗ്ഷനില്‍ നിന്നും സെപ്റ്റംബര്‍ 4 മുതല്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 2 വരെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ പൊള്ളേതൈ (ശാസ്ത്രിമുക്ക് )ഫിഷ്‌ലാന്‍ഡിംഗ് സെന്ററില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോകാവുന്നതാണ്. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് വിപണനത്തിനും അനുമതി. കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികള്‍ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനു പോകാന്‍ പാടില്ല. കൂടാതെ ഈ മേഖലകളിലെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കാനും പാടില്ല.