ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് അജയ് തറയിൽ; 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തണം
അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് അജയ് തറയില്‍
എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്കും പ്രവേശനം നല്‍കണമെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് അനുസരിച്ച് ഹിന്ദുമതവിശ്വാസികള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ് നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഈ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നും അജയ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.