Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ആളൂരിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ആളൂരിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 2 ഫെബ്രുവരി 2024 (19:17 IST)
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ആളൂരിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്ന തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂര്‍ പറഞ്ഞു. നല്‍കിയ ഫീസ് മടക്കി ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം.
 
ബംഗളൂരുവില്‍ ബിസിനസ് ചെയ്യുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിനിയാണ് പരാതിക്കാരി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐ.പി.സി 354 വകുപ്പു പ്രകാരമാണ് ആളൂരിനെതിരെ കേസെടുത്തത്. ബിജു ആന്റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 1999ലാണ് ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹം പ്രധാനമായും എടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൺജിത് വധക്കേസ് വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി: 4 പേർ അറസ്റ്റിൽ