Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനിപ്പോൾ ജയിലിലല്ല കഴിയുന്നത്, നീതിയുടെയും മനുഷ്യത്വത്തിന്റേയും പക്ഷത്ത് നിന്നവര്‍ക്ക് നന്ദി - മദനി കേരളത്തില്‍

ഞാനിപ്പോൾ ജയിലിലല്ല കഴിയുന്നത്, നീതിയുടെയും മനുഷ്യത്വത്തിന്റേയും പക്ഷത്ത് നിന്നവര്‍ക്ക് നന്ദി - മദനി കേരളത്തില്‍

ഞാനിപ്പോൾ ജയിലിലല്ല കഴിയുന്നത്, നീതിയുടെയും മനുഷ്യത്വത്തിന്റേയും പക്ഷത്ത് നിന്നവര്‍ക്ക് നന്ദി - മദനി കേരളത്തില്‍
കൊച്ചി , ഞായര്‍, 6 ഓഗസ്റ്റ് 2017 (17:08 IST)
പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി കേരളത്തിലെത്തി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മദനി മൂന്നരയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. തനിക്കു വേണ്ടി നീതിയുടെയും മനുഷ്യത്വത്തിന്‍റെയും പക്ഷത്ത് നിന്നവർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച മദനി ഒരു വർഷത്തിനുശേഷമാണു ജന്മനാട്ടിൽ വരുന്നത്.

വിചാരണത്തടവുകാരില്‍ നിന്ന് ചെലവിനുള്ള തുക ഈടാക്കരുതെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് വിമാനത്താവളത്തില്‍ വെച്ച് മദനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഞാനിപ്പോൾ പാരപ്പന അഗ്രഹാര ജയിലിലല്ല കഴിയുന്നത്. ജാമ്യത്തിലാണു ബെംഗളൂരുവിൽ ചികിൽസയിൽ കഴിയുന്നത്. മൂന്നു വർഷം മുൻപു ജാമ്യം കിട്ടി. അനുകൂലമായി പ്രതികരിക്കുന്നവർപോലും താനിപ്പോഴും ജയിലിൽ ആണെന്നു തെറ്റിദ്ധരിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളാലുള്ള ജാമ്യമല്ല കിട്ടിയത്. സ്വതന്ത്രമായ ജാമ്യമാണ്. ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന നിബന്ധന മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ജാതിമതഭേദമന്യേ കേരളത്തിലെ ആളുകളും മനുഷ്യാവകാശ പക്ഷത്തുനിൽക്കുന്നവരും കേരള സർക്കാരും പ്രതിപക്ഷവും അഭിഭാഷകരും തനിക്കുവേണ്ടി ഇടപെട്ടു. എല്ലാവരും നീതിയുടെ പക്ഷത്തുനിന്നു. ഈ സമീപനത്തിലും ഇടപെടലിലും വളരെയധികം സന്തോഷമുണ്ടെന്നും മദനി വ്യക്തമാക്കി.  

മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനുമായാണ് മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ആഗസ്റ്റ് ആറ് മുതല്‍ 19 വരെയാണ് അനുമതി. ബുധനാഴ്ച്ചയാണ് ഉമര്‍ മുക്താറിന്റെ വിവാഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളി നടിയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചു; കമല്‍‌ഹാസനെതിരെ പരാതി!