തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ വികസനത്തിനായി 300 കോടി രൂപ അനുവദിച്ചതായി റെയിൽവേ മിനിസ്ട്രിയുടെ പാസഞ്ചർ അമെനിറ്റീസ് കമ്മിറ്റി ചെയർമാനായ പികെ കൃഷ്ണദാസ്. അമൃത് നഗരം സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ റെയിൽവേ സ്റ്റേഷന് 12 കോടിയും അനുവദിച്ചിട്ടുണ്ട്.
2025 ഓടെ തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ ആധുനികവത്കരണം പൂർത്തീകരിക്കും. കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ ആധുനികവത്കരണത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും അമൃത് നഗരം സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലുടനീളം 52 സ്റ്റേഷനുകൾ എയർപോർട്ട് നിലവാരത്തിലെത്തിക്കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. സൂപ്പർ മാർക്കറ്റ്,വിശ്രമസങ്കേതം എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങൾ റെയിൽവേ സ്റ്റേഷനിൽ ലഭ്യമാകും.