പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് പോസിറ്റീവായിരിക്കുന്നത്. രോഗം ബാധിച്ചവരിൽ അധികം പേരും പോർട്ടർമാരും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്.
കഴിഞ്ഞ ദിവസങ്ങളിലായി വലിയ രീതിയിലുള്ള കൊവിഡ് വ്യാപനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് പാളയം മാർക്കറ്റിൽ മാത്രം ഇത്രയും രോഗികളുടെ റിസൾട്ട് പോസിറ്റീവ് ആയതോടെ കോഴിക്കോടെ രോഗികളുടെ എണ്ണത്തിൽ ഇന്ന് വലിയ വർധനവ് ഉണ്ടാവാൻ സാധ്യതയുണ്ട്.
പാളയം മാർക്കറ്റിൽ രോഗബാധ ഉണ്ടായതോടെ മാർക്കറ്റ് അടച്ചിടും.കഴിഞ്ഞയാഴ്ച സെൻട്രൽ മാർക്കറ്റിൽ മാത്രം 113 പേർക്ക് രോഗം ബാധിച്ചതോടെ മാർക്കറ്റ് അടച്ചിരുന്നു.