Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍ സുലഭം; ഉറവിടം തേടി അധികൃതര്‍

രണ്ടായിരത്തിന്റെ നോട്ടുകെട്ടുകളുടെ ഉറവിടം തേടി അധികൃതര്‍

സംസ്ഥാനത്ത് രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍ സുലഭം; ഉറവിടം തേടി അധികൃതര്‍
കൊച്ചി , ഞായര്‍, 20 നവം‌ബര്‍ 2016 (10:19 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിള്‍ ലക്ഷക്കണക്കിന് രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍ പ്രചരിക്കുന്നു. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും ഇത്തരത്തില്‍ നോട്ടുകള്‍ പ്രചരിക്കുന്നതാണ് അധികൃതരെ കുഴപ്പത്തിലാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നായി 2000 രൂപയുടെ കെട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. 
 
വിവാഹാവശ്യത്തിന് മാത്രമാണ് പണം പിന്‍വലിക്കുന്ന കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന തുക അനുവദിച്ചിരിക്കുന്നത്. അതാവട്ടെ വെറും രണ്ടരലക്ഷം മാത്രമാണ്. കറന്‍റ് അക്കൗണ്ടുള്ളവര്‍ക്ക് 50,000 രൂപയും അല്ലാത്തവര്‍ക്ക് 24,500 രൂപയുമാണ് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുക. എന്നാല്‍  ആലുവയില്‍നിന്ന് എട്ടുലക്ഷത്തിന്റേയും കാസര്‍കോടുനിന്ന് ആറുലക്ഷത്തിന്റേയും രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടികൂടിയത്. എങ്ങിനെയാണ് ഇത്രയും തുക ലഭിച്ചതെന്നാണ് ആദായനികുതി എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നത്.    
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടകയില്‍ ആഡംബരവിവാഹങ്ങള്‍ തുടര്‍ക്കഥയാകുന്നു‌; ഇത്തവണ മന്ത്രി പുത്രൻ