Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്നുമുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾക്ക് ഇരിയ്ക്കാം; സ്കൂളിൽ എത്താത്ത അധ്യാപകർക്കെതിരെ കർശന നടപടി

ഇന്നുമുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾക്ക് ഇരിയ്ക്കാം; സ്കൂളിൽ എത്താത്ത അധ്യാപകർക്കെതിരെ കർശന നടപടി
, തിങ്കള്‍, 25 ജനുവരി 2021 (07:27 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നുമുതൽ ഒരു ബെഞ്ചിൽ രണ്ടുപേർക്ക് വീതം ഇരിയ്ക്കാം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്തി ക്ലാസെടുക്കാനാകും. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന രീതിയിലാണ് ഇതുവരെ ക്ലാസുകൾ നടന്നിരുന്നത്. പുതിയ ഉത്തരവ് പ്രകാരം മുഴുവൻ അധ്യാപകരും സ്കൂളുകളിൽ എത്തണം. സ്കൂളുകളിൽ എത്താത്ത അധ്യാപകർക്കെതിരെ കർശന നടപടി ഉണ്ടാകും. കൊവിഡ് സാഹചര്യത്തെ തുടർന്ന് തീർത്തും വരാൻ സാധിയ്ക്കാത്തവർക്ക് മാത്രമാണ് വർക് ഫ്രം ഹോം ഇളവ് നൽകിയിരിയ്ക്കുന്നത്. നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ മുഴുവൻ കുട്ടികൾക്കും ഒരേ സമയം എത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കണം. നൂറിൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകൾ ഒരേ സമയം 50 ശതമാനം കുട്ടികൾ വരുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തേണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടബാധ്യത: വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി