കെഎസ്ആര്‍ടിസിയില്‍ വന്‍ ക്രമക്കേടെന്നും 100കോടി രൂപ കാണാനില്ലെന്നും എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. 2012 മുതല്‍ 2015വരെയുള്ള കാലയളവിലെ തുകയാണ് കാണാനില്ലാത്തത്. ആ സമയം ആക്കൗണ്ട് മേനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡീസലിലും ടിക്കറ്റ് മെഷീനിലും വെട്ടിപ്പ് നടക്കുന്നുണ്ടെന്നും വര്‍ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നുമുതല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എംഡി ഉന്നയിച്ചത്.