Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

രേണുക വേണു

, തിങ്കള്‍, 15 ജൂലൈ 2024 (18:32 IST)
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങള്‍ 35 ശതമാനം വരെ വില കുറച്ച് സപ്ലൈയ്കോ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നതിനാണ് സഹായം. 
 
ഓണത്തിനു മുന്നോടിയായി സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈയര്‍മാര്‍ക്ക് തുക നല്‍കുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകും. വിപണി ഇടപടലിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 205 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ ആവശ്യത്തിനായി ബജറ്റിലെ വകയിരുത്തല്‍ 205 കോടി രൂപ ആയിരുന്നുവെങ്കിലും 391 കോടി രൂപ അനുവദിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോയിയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; അല്പസമയത്തിനുള്ളില്‍ മാരായമുറ്റത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും