മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിയന് അഭിവാദ്യമറിയിച്ച് സംവിധായകന് ആഷിഖ് അബു രംഗത്ത്. വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളേജിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ദളിത് വിദ്യാര്‍ത്ഥിനി ആദ്യ വനിതാ സാരഥിയാകുന്നത്. 121 വോട്ടുകള്‍ക്കാണ് മൃദുല ഗോപി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ‘മഹാരാജാസിന്റെ ചരിത്രത്തിലാദ്യമായി വനിതകള്‍ നയിക്കുന്ന കോളെജ് യൂണിയന്. സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാവട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലൂടെ ആഷിഖ് ആശംസയറിയിച്ചത്.