‘ആരു വിചാരിച്ചാലും കമ്മ്യൂണിസം തുടച്ചുനീക്കാനാകില്ല, വലിയ കെട്ടിടങ്ങള്‍ കെട്ടിപൊക്കുന്നതും പാലങ്ങള്‍ പണിയുന്നതുമല്ല വികസനം’; പ്രതികരണവുമായി എം ലീലാവതി
'വലിയ കെട്ടിടങ്ങള്‍ കെട്ടിപൊക്കുന്നതും പാലങ്ങള്‍ പണിയുന്നതുമല്ല വികസനം'; പ്രതികരണവുമായി എം ലീലാവതി
കമ്മ്യൂണിസം ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കാനാകില്ലെന്ന് എഴുത്തുകാരി ഡോ എം ലീലാവതി. ദാരിദ്ര്യം നിലനില്‍ക്കുന്നിടത്തോളംകാലം കമ്യൂണിസം എന്ന ആശയം നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലീലാവതി.
ഇന്ത്യയില്‍നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കുമെന്ന് ഒരു സംഘടനയുടെ അധ്യക്ഷന്‍ പറഞ്ഞതായി വായിച്ചു. അദ്ദേഹം ഏതര്‍ഥത്തിലാണ് അതുപറഞ്ഞത് എന്നറിയില്ല. ആരുവിചാരിച്ചാലും കമ്യൂണിസം തുടച്ചുനീക്കാനാകില്ല. വലിയ കെട്ടിടങ്ങള്‍ കെട്ടിപൊക്കുന്നതും പാലങ്ങള്‍ പണിയുന്നതുമല്ല വികസനമെന്നും ലീലാവതി വ്യക്തമാക്കി. രാജ്യത്തെ ജനതയുടെ ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.