‘അവള്‍ കരയുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് വരും തലമുറ ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയണം അവള്‍ക്കൊപ്പമായിരുന്നുവെന്ന്’: സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി സജിത മഠത്തില്‍
സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി സജിത മഠത്തില്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് അനുകൂല നിലപാടെടുത്ത സെബാസ്റ്റ്യന്‍ പോളിനെതിരെ നടി സജിത മഠത്തില്‍ രംഗത്ത്‍. സജിത തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. നേരത്തെ ദിലീപിനെ അനുകൂലിച്ച് സൗത്ത് ലൈവില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തില്‍ ദീദിയ്‌ക്കെതിരെ എഴുതിയിരുന്നു. ഇതിനെതിരെയാണ് സജിത പ്രതികരിച്ചത്.