Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിന്‍സെന്റ് എം എല്‍ എ മറ്റൊരു പെണ്‍‌കുട്ടിയേയും പീഡിപ്പിച്ചു? ഇരയായത് കന്യാസ്ത്രീയാവന്‍ പോയ പെണ്‍കുട്ടി!

വിന്‍സെന്റ് എം എല്‍ എ ഒരു പീഡനവീരന്‍?

വിന്‍സെന്റ് എം എല്‍ എ മറ്റൊരു പെണ്‍‌കുട്ടിയേയും പീഡിപ്പിച്ചു? ഇരയായത് കന്യാസ്ത്രീയാവന്‍ പോയ പെണ്‍കുട്ടി!
എറണാകുളം , തിങ്കള്‍, 24 ജൂലൈ 2017 (07:55 IST)
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എം എല്‍ എ എം വിന്‍സെന്റിനെതിരെ മറ്റൊരു ആരോപണം കൂടി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിന്‍സെന്റ് മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. എം എല്‍ എയോടൊപ്പം, കോണ്‍ഗ്രസ് പാര്‍ട്ടിയും കുടുംബവും ഉണ്ടെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ എല്ലാം കൈവിട്ടു പോകുന്ന ലക്ഷണമാണ്. 
 
വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ മുന്‍ കാല ചെയ്തികള്‍ എല്ലാം പുറം‌ലോകം കാണുന്നത്. എംഎല്‍എയുടെ സ്വദേശമായ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ബാലരാമപുരത്താണ് സംഭവം. കന്യാസ്ത്രീ മഠത്തില്‍ ചേരാനായി തിരുവനന്തപുരത്ത് എത്തിയ പെണ്‍കുട്ടിയെ വിന്‍സെന്റ് അന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
 
അന്ന് പീഡിപ്പിക്കപ്പെട്ട യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. സംഭവം പുറത്തറിയാതെ ഒതുക്കിറ തീര്‍ക്കുകയായിര്‍ന്നു എന്നും ഇക്കാര്യത്തില്‍ ഉന്നതതല ഇടപെടല്‍ നടന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ കേസിനൊപ്പം പുതിയ ആരോപണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയുന്നതിനും പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിടിച്ചുപറി കേസ്; യുവ സീരിയൽ നടൻ അറസ്‌റ്റിൽ