Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മൃഗങ്ങള്‍ക്ക് ക്യാന്‍സര്‍ സെന്റര്‍ , രോഗബാധ ഏറ്റവും അധികം വളര്‍ത്ത് നായ്ക്കളില്‍

മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും ക്യാന്‍സര്‍ സെന്റര്‍ തുറക്കുന്നു

മൃഗങ്ങള്‍ക്ക് ക്യാന്‍സര്‍ സെന്റര്‍ , രോഗബാധ ഏറ്റവും അധികം വളര്‍ത്ത് നായ്ക്കളില്‍
, ശനി, 13 മെയ് 2017 (11:30 IST)
മനുഷ്യനു മാത്രമല്ല സംസ്ഥാനത്ത് വളര്‍ത്ത് മൃഗങ്ങളിലും അര്‍ബുദം വ്യാപകമാകുമെന്ന് സൂചന. ഇതേ തുടര്‍ന്ന് മൃഗങ്ങള്‍ക്ക് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നു. മൃഗങ്ങളില്‍ കാണുന്ന ഈ രോഗബാധ വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്ന സംശയത്താലാണ് ഇത്തരത്തില്‍ ഒരു ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൃഗങ്ങള്‍ക്കായി തുറക്കുന്നത്. ഇതിലൂടെ മൃഗങ്ങള്‍ക്ക് മികച്ച ചികിത്സയും ലഭ്യമാകും.
 
മൃഗങ്ങളിലും ഈ രോഗം വര്‍ദ്ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് ഇത് നിരീക്ഷിച്ച് വരുകയാണ്. മനുഷ്യര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നായ്ക്കളിലാണ് ഈ രോഗം കാണുന്നത്. അതും വളര്‍ത്ത് നായ്ക്കളിലാണ് ഈ രോഗം കൂടുതലായി കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂത്ത മകന് കാമുകിയില്‍ ജനിച്ചതാണോ അബ്രാം ?; കലക്കന്‍ മറുപടി നല്‍കിയപ്പോഴും ഷാരൂഖ് വികാരഭരിതനായി