മുഖ്യമന്ത്രിക്ക് പോലും ലഭിക്കാത്ത ഗൂഢാലോചനാക്കാര്യം മഞ്ജുവാര്യര്‍ അറിഞ്ഞത് എങ്ങനെ? - അറിയണം ഇക്കാര്യങ്ങള്‍
ദിലീപിന്റെ ജാമ്യം ബാലികേറാ മലയാണ്, നടന്റെ സ്വകാര്യതയെ പോലും മാനിക്കാതെ അവര്‍ വായിലൂടെ മലം തള്ളിക്കൊണ്ടിരുന്നു - കാര്യകാരണ സഹിതം അഭിഭാഷകന്‍ വിശദീകരിക്കുന്നു
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. താരത്തിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. കേസില്‍ ദിലീപിനെതിരെ തെളിവുകള്‍ ഒന്നും തന്നെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു.
അറസ്റ്റ് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും താരത്തിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ദിലീപ് കേസുമായി ബന്ധപ്പെട്ട് തുടക്കം മുതലുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് കേസുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങള്‍ക്കുമുള്ള സംശയം ശ്രീജിത്ത് വ്യക്തമാക്കുന്നത്.
നാട്ടിൽ എന്തൊക്കെ കോലാഹലങ്ങള്‍ നടന്നാലും ദിലീപിലും പള്‍സറിലും മാത്രം അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന എല്ലാ മലയാളികളു, വായിച്ചറിയാന്‍ എന്ന ആമുഖത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ദിലീപിനെതിരെ ഒരു ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് തനിക്ക് അടുത്തിടെയായി പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുന്നു.
‘ഇതുവരെ ഒരു ആരോപണങ്ങളും ഉന്നയിക്കാത്തവര്‍ ദിലീപിനെതിരെ ആരോപണങ്ങളുമായി വരുന്നു. ഒരു പണിയുമില്ലാതെ ചാനലുകളില്‍ വന്നിരുന്ന് ദിലീപിനെതിരെ സംസാരിക്കുന്നു. പറഞ്ഞുവരുന്നത് ലിബർട്ടി ബഷീർ ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ്, ഒരു റിട്ടയേർഡ് എസ്‌പി, എന്നിവരെ കുറിച്ച് തന്നെയാണ്. ഇങ്ങനെ ചിലര്‍ നിരന്തരം ദിലീപിന്റെ സ്വകാര്യതയെ പോലും മാനിക്കാതെ വായിലൂടെ മലം തള്ളിക്കൊണ്ടിരിക്കുന്നു. - ശ്രീജിത്ത് വ്യക്തമാക്കുന്നു.