Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കളെ ഉപേക്ഷിച്ച് ഇതര മതസ്ഥനെ വിവാഹം ചെയ്തു, കോടതിയില്‍ എത്തിയപ്പോള്‍ വീട്ടുകാരെ മതിയെന്ന് യുവതി- സംഭവം ഇങ്ങനെ

മതം മാറ്റിയ യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ഒരുങ്ങി ഭര്‍ത്താവ്; ഡിജിപിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മാതാപിതാക്കളെ ഉപേക്ഷിച്ച് ഇതര മതസ്ഥനെ വിവാഹം ചെയ്തു, കോടതിയില്‍ എത്തിയപ്പോള്‍ വീട്ടുകാരെ മതിയെന്ന് യുവതി- സംഭവം ഇങ്ങനെ
, ശനി, 19 ഓഗസ്റ്റ് 2017 (08:37 IST)
മതം മാറി വിവാഹം ചെയ്ത യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ഒരുങ്ങി ഭര്‍ത്താവ്. യുവതി തന്നെയാണ് ഹൈക്കോടതിയില്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്. പ്രമുഖ മതസംഘടന രേഖാമൂലം ഇക്കാര്യം അറിയിച്ചെന്നും യുവതി പറഞ്ഞു. കണ്ണൂര്‍ മണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി.
 
പെണ്‍കുട്ടിയുടെ പരാതി അതീവഗുരുതരമാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ പരിയാരത്ത് നിന്നുളള യുവതിയും മാതാപിതാക്കളുമാണ് ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. യുവതിക്കും മാതാപിതാക്കള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 
 
24 വയസ്സുള്ള മകള്‍ ശ്രുതിയെ കാണാനില്ലെന്ന് കാണിച്ച് മേയ്16നു മാതാപിതാക്കള്‍ പരാതി നല്‍കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രുതി മതംമാറി പരിയാരം സ്വദേശി അനീസ് മുഹമ്മദിനെ വിവാഹം കഴിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു. 
 
എന്നാല്‍, പിന്നീട് ജൂണ്‍ 21ന് ശ്രുതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഹാജരാക്കി. അപ്പോള്‍ തനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് ശ്രുതി പറഞ്ഞതോടെ യുവതിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. എന്നാല്‍, തന്റെ ഭാര്യ ഭക്ഷണം പോലും കഴിക്കാതെ വീട്ടുതടങ്കലില്‍ ആണെന്ന് ചൂണ്ടിക്കാട്ടി അനീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. 
 
ഹര്‍ജി പരിഗണിച്ച കോടതി യുവതിക്ക് വേണ്ടി വാറന്റ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് റദ്ദാക്കണമെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.  മകള്‍ തങ്ങളോടൊപ്പം വന്നതില്‍ ആര്‍ക്കൊക്കെയോ ഇഷ്ടക്കേടുണ്ടെന്നും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡിലിറങ്ങി നടക്കാന്‍ പറ്റുന്നില്ലെന്ന്! പി സി ജോര്‍ജിനെ പിന്തുണച്ചും വിമണ്‍ ഇന്‍ സിനിമയെ അപമാനിച്ചും ഷോണ്‍ ജോര്‍ജ്