Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണവീടുകളില്‍ സ്ഥിരസാന്നിധ്യം, പ്രേത സിനിമകള്‍ കണ്ടു തുടങ്ങി, രാത്രി സമയം സെമിത്തേരിയില്‍! - കേരളത്തിലെ ആദ്യ ബ്ലൂ വെയില്‍ ഇരയിലുണ്ടായ മാറ്റങ്ങള്‍

സിനിമക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങി, മനോജ് പോയത് സെമിത്തേരിയിലേക്ക്! - ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

മരണവീടുകളില്‍ സ്ഥിരസാന്നിധ്യം, പ്രേത സിനിമകള്‍ കണ്ടു തുടങ്ങി, രാത്രി സമയം സെമിത്തേരിയില്‍! - കേരളത്തിലെ ആദ്യ ബ്ലൂ വെയില്‍ ഇരയിലുണ്ടായ മാറ്റങ്ങള്‍
, ബുധന്‍, 16 ഓഗസ്റ്റ് 2017 (10:29 IST)
ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് കേരളത്തില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്താണ് സംഭവം. കുട്ടിയുടെ അമ്മതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്.
 
പതിനാറുവയസുളള തങ്ങളുടെ മകന്‍ ബ്ലുവെയില്‍ കളിച്ചിരുന്നതായാണ് അമ്മ വെളിപ്പെടുത്തിയത്. മരണത്തിന് മുന്‍പ് ഉള്ള ദിവസങ്ങളില്‍ അവന്‍ വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും ഡൌണ്‍‌ലോഡ് ചെയ്യരുതെന്ന് നിര്‍ദേശമുണ്ടായിട്ടും ഗെയിം ഡൌണ്‍ലോഡ് ചെയ്യുകയായിരുന്നുവെന്നും മനോജിന്റെ അമ്മ പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ് സി മനു എന്ന കുട്ടി നീന്തലറിയാതിരുന്നിട്ടുകൂടി പുഴയില്‍ ചാടിയാണ് മരിച്ചതെന്നും അവര്‍ പറയുന്നു.  
 
ജൂലൈ 26നാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഗെയിം കളിക്കാന്‍ തുടങ്ങിയതിനുശേഷം വീട്ടുകാരുമായി മകന്‍ ഏറെ അകന്നിരുന്നതായും പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ലെന്നും അമ്മ പറയുന്നു. ഒറ്റക്ക് യാത്ര ചെയ്യാത്ത മനോജ് രാത്രികളില്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ തുടങ്ങി, ചോദിച്ചപ്പോഴൊക്കെ സിനിമ കാണാന്‍ ആണെന്ന് പറഞ്ഞു. എന്നാല്‍ ആ ദിവസങ്ങളില്‍ ഒക്കെ മനോജ് പോയത് സെമിത്തേരികളിലേക്കായിരുന്നു. സത്യം മനസ്സിലാക്കി ചോദിച്ചപ്പോള്‍ ‘അവിടെ നെഗറ്റീവ് എനര്‍ജി ആണോയെന്ന് നോക്കാന്‍ പോയതാണെന്ന്’ മനോജ് പറഞ്ഞു.
 
പ്രേത സിനിമകള്‍ കാണുകയും മരണ വീടുകളില്‍ സന്ദര്‍ശിക്കുന്നതും സ്ഥിരമായി. ജനുവരിയില്‍ കോമ്പസുകൊണ്ട് കയ്യില്‍ ‘എബിഐ’ എന്ന് മുദ്രകുത്തി. തനിച്ച് ചെയ്യാന്‍ കഴിയാത്തതിനാല്‍ സുഹൃത്തിനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ചെയ്തതെന്ന് അമ്മ പറയുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നാണ് വിവരങ്ങള്‍. കുട്ടി ആത്മഹത്യ ചെയ്തത് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്തതിനുശേഷമാണെന്നും സൂചനയുണ്ട് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോള്‍ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും; പളനിസാമിയെ പരോക്ഷമായി വിമര്‍ശിച്ച ഉലകനായകന്‍