Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളോട് മോശമായി പെരുമാറിയ തന്റെ സുഹൃത്തിന്റെ മുഖത്തടിച്ച് അച്ഛന്‍, പ്രശ്നമാക്കേണ്ടന്ന് കേണപേക്ഷിച്ച് ഭാര്യ! - വൈറലാകുന്ന അനുഭവക്കുറിപ്പ്

മധ്യവയസ്കര്‍ കാണിച്ചു കൂട്ടുന്ന ചൊറിച്ചിലുകള്‍ക്ക് അതിരില്ല: വൈറലാകുന്ന പോസ്റ്റ്

മകളോട് മോശമായി പെരുമാറിയ തന്റെ സുഹൃത്തിന്റെ മുഖത്തടിച്ച് അച്ഛന്‍, പ്രശ്നമാക്കേണ്ടന്ന് കേണപേക്ഷിച്ച് ഭാര്യ! - വൈറലാകുന്ന അനുഭവക്കുറിപ്പ്
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (07:59 IST)
പീഡനങ്ങള്‍ക്ക് അറുതിയില്ലാത്ത നാളായി കേരളം മാറിയിട്ട് വര്‍ഷങ്ങളാകുന്നു. സര്‍ക്കാര്‍ മാറിമാറി വന്നാലും പീഡനങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ മധ്യവയ്സ്കര്‍ക്കാണ് കൂടുതല്‍ പങ്ക്. 45 കഴിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് ഒരുതരം ചൊറിച്ചിലുണ്ടെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഏകദേശം 45 വയസ്സോടെ ചില പുരുഷന്മാരില്‍ കാണപ്പെടുന്ന ദുരന്തം ആണ് സെക്ഷ്വല്‍ ഡിസ്ഫക്ഷന്‍ എന്ന് വ്യക്തമാക്കുന്ന കലാ ഷിബുവിന്റെ എഫ് ബി പോസ്റ്റാണ് ശ്രദ്ദേയമാകുന്നത്.
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 
പതിനാറു വയസ്സ് പ്രായം ഉള്ള പെൺകുട്ടി..
അവൾ ട്യൂഷൻ പഠിക്കാൻ പോയത് , റിട്ടയർ ചെയ്ത ഒരു എൻജിനീയറുടെ അടുത്ത്,,
കുടുംബ സുഹൃത്താണ്...പെൻഷൻ ആയിട്ട് തന്നെ വർഷങ്ങൾ ആയി..
വിശ്വസിച്ചു അയച്ച മാതാപിതാക്കളുടെ മനസ്സിനെ തകർത്തു കളഞ്ഞു,..
കുട്ടിയോട് അദ്ദേഹം അപ മര്യാദ ആയി പെരുമാറി എന്ന് അറിഞ്ഞപ്പോൾ..
നേരിൽ ചെന്ന് രണ്ടങ്ങു പൊട്ടിച്ചു അച്ഛൻ..
ദയനീയം ആയി , ഇതൊരു പ്രശ്നം ആക്കല്ലേ എന്ന് കേണു അപേക്ഷിച്ച ഭാര്യ ആയിരുന്നു അവരെ കൂടുതൽ ഞെട്ടിച്ചത്..
അവർക്കറിയാമായിരുന്നു ഭാര്തതാവിന്റെ ഈ പ്രശ്നം..
രണ്ടു ആൺമക്കൾ ഡോക്ടർ മാരാണ്..
അച്ഛൻ എന്നാൽ ജീവനാണ്..
പക്ഷെ അവർക്കു പോലും അച്ഛന്റെ ഈ പ്രശ്നങ്ങൾ അറിയില്ല...
ഇങ്ങനെ ഒരു ഭാര്യ ,
സമൂഹത്തിൽ ഒരാൾ അല്ല...
ലൈംഗികമായ കഴിവിന്റെ കൂടുതൽ എന്ന് തെറ്റിദ്ധരിക്കരുത്. ഏകദേശം 45 വയസ്സോടെ .ചില ,
ത്പുരുഷന്മാരിൽ കാണപ്പെടുന്ന ദുരന്തം ആണ് sexual dysfunction ...!
eractile dsyfunction ,prematural ejacualtion etc }
അതിനെ കുറിച്ച് ആധികാരികമായി പറയാൻ ഒരു കൗൺസിലിങ് സൈക്കോളജിസ്റ് എന്ന നിലയ്ക്ക് എനിക്ക് സാധിക്കില്ല..
പക്ഷെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ് ഉത്തമം ആണ്..
അവരാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്..
പക്ഷെ എന്റെ അടുത്ത് വരുന്ന ചില പ്രശ്നങ്ങളിലെ വില്ലനെ തിരഞ്ഞു പോകുമ്പോൾ എത്തി നില്കുന്നത് ,
ഇത്തരം sexual dysfunctions ഇൽ ആണ് പലപ്പോഴും...!
ഇതിൽ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങൾ സാമൂഹിക ജീവിതത്തെ വരെ എത്ര മോശമായിട്ടാണ് ബാധിക്കുന്നത്....
ജോലി സ്ഥലത്തെ പീഡനങ്ങളെ കുറിച്ച് സ്ത്രീകൾ പറയാറുള്ളത് ശ്രദ്ധിച്ചാൽ മതി..ചില 
മദ്ധ്യവയസ്കർ കാണിച്ചു കൂട്ടുന്ന , പറഞ്ഞ് കൂട്ടുന്ന ചൊറിച്ചിലുകൾ എത്ര ഭീകരം എന്ന് പലപ്പോഴും തോന്നും...
പുരുഷന്റെ ഏറ്റവും അപകർഷതാ ബോധം ഉടലെടുക്കുന്ന തലം ആണല്ലോ അത്..
ഞരമ്പെന്നു വിളിക്കുന്ന എല്ലാ പുരുഷൻമാരുടെയും പിന്നിലെ കദന കഥ ഏതാണ്ട് ഈ കഴിവ് കേടാണ്...
അല്ലാതെ കഴിവ് കൂടുതൽ അല്ല എന്ന് അടിവരയിടുന്നു...
ശാരീരികമായ ഇത്തരം പ്രശ്നങ്ങളെ അതി ജീവിക്കാതെ മാനസിക വൈകല്യം മാറ്റുക എളുപ്പം അല്ല..
ഇന്നത്തെ സമൂഹത്തിൽ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ,..
ഇത്തരം എത്ര ആളുകളെ കാണാം...
ഉദാഹരണത്തിന് ,
കയ്യിൽ ഒരു കീബോര്ഡ് ഉണ്ടായാൽ മതി..
സ്ത്രീകളെ അക്ഷരം കൊണ്ട് ബലാത്സംഗം ചെയ്തു സംതൃപ്തി നേടുന്ന എത്രയോ പാവങ്ങൾ..
ഭാര്യ ആയാലും മുന്നിൽ വരുമ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല...!!!
അതോണ്ട് മനസ്സിലെ വൈകൃതം മുഴുവൻ അങ്ങ് ഛർദ്ദിച്ചു വെയ്ക്കും.
മറ്റു സ്ത്രീകളുടെ മേൽ....
ഇനി അത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ..
ആ വ്യക്തികളുടെ പ്രായം കണക്കിലെടുക്കണം..
ജോലി സ്ഥലത്തെ ഒക്കെ പീഡനങ്ങൾ എന്ന് പറയുമ്പോൾ ,
അങ്ങ് ബലാത്സംഗം ചെയ്തു കളയുക അല്ല..
ഓജസ്സും മജ്ജയും ഉള്ള സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുക എന്നതാണ്...!
അത് പറഞ്ഞപ്പോഴാണ് ,
പണ്ടൊരു സർക്കാർ സ്ഥാപനത്തിൽ ജോലി നോക്കുമ്പോൾ അവിടെ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു..
വെളുത്ത നിറം , നല്ല ഉയരവും , ശരീര വടിവും..
പോരെ ?
റിട്ടയർ ചെയ്യാൻ അറ്റത്തു നിൽക്കുന്ന മറ്റൊരു സ്ത്രീ ആണ് മേലധികാരി..
എന്റെ കൂട്ടുകാരിയുടെ വെളുപ്പും , നീളവും സഹിക്കാൻ വയ്യ..
ശരീര വടിവ് കാണുന്നതേ ചതുർഥി...
അവരുടെ കൂടെ നടന്നു വഷളാക്കരുത് എന്നാണ് മിക്കവാറും എനിക്ക് കിട്ടുന്ന ശകാരം..
എന്നോടങ്ങു സ്നേഹം മുട്ടി നിൽക്കുവാ എന്ന് കരുതരുത്..
ആ സ്ത്രീയുടെ തികഞ്ഞ സൗന്ദര്യത്തോടുള്ള കുശുമ്പ് എന്നോടുള്ള വാത്സല്യം ആയി അങ്ങ് ഒഴുകുക ആയിരുന്നു..
സത്യം പറഞ്ഞാൽ ഒരു സമാധാനമായിരുന്നു...
അല്ലെങ്കിൽ പിന്നെ എന്റെ വസ്ത്ര ധാരണം ശെരി അല്ല..
ശരീരഭാഗങ്ങൾ മറയ്ക്കുന്നില്ല.
തുടങ്ങി എന്തൊക്കെ കേട്ടേനെ...
ശുഷ്കിച്ച ശരീരം സ്ത്രീകളിൽ ഉണ്ടാക്കുന്ന ക്രൂരമായ മനോഭാവം എന്താന്ന് ആ സ്ഥാപനത്തിൽ നിന്നാണ് പഠിച്ചത്..
ഞാൻ ഓർക്കുക ആയിരുന്നു...
എനിക്കീ സ്വാതന്ത്ര്യം ഉള്ള ജീവിതം അല്ലായിരുന്നു എങ്കിൽ എന്തായി മാറിയേനെ...
ഭർത്താവും കുഞ്ഞും ഒക്കെ ഉള്ള ജീവിതത്തിൽ എന്റെ ഇഷ്‌ടങ്ങളും സ്വപ്നങ്ങളും ഒട്ടും ആയാസപ്പെടാതെ നേടി എടുക്കുന്നത് കൊണ്ട് മാത്രമാണ് സമൂഹത്തിലെ തിളങ്ങി നിൽക്കുന്ന സ്ത്രീകളെ പരിധി വരെ എങ്കിലും അംഗീകരിക്കാൻ പറ്റുന്നത്..
അല്ലേൽ , ഈ ഫേസ് ബുക്കിൽ കൂടി എങ്കിലും ഞാൻ എന്റെ അസൂയ എടുത്ത് വിതറി വിഷം നിറച്ചേനെ....
മറ്റുള്ള സ്ത്രീകളുടെ സൗന്ദര്യം കാണുമ്പോൾ ,ഉള്ളിന്റെ ഉള്ളിൽ 
ഉള്ളിൽ ഒരു വേവലാതി ഒക്കെ ഉണ്ടാകും..
എന്നെ കാൾ കഴിവുള്ള കൗൺസിലോർ മാരെ കാണുമ്പോൾ ഒരു ദീർഘ ശ്വാസം ഉതിരാറുണ്ട്..
അക്ഷരങ്ങൾ കൊണ്ട് അമ്മാനം ആടുന്നവരെ കാണുമ്പോൾ എന്തോ ഒരു ഇത്...!!
സ്വപ്നങ്ങളെ മരിയ്ക്കാതെ ചേർത്ത് വെയ്ക്കുന്നു എന്നതാണ് മരുന്ന്..
അല്ലേൽ , ഗൂഢമായ സംതൃപ്തിയോടെ ,
എന്നെ ഒഴികെ ഉള്ള എല്ലാ സ്ത്രീകളെയും ക്രൂശിക്കാൻ ഒത്തശ ചെയ്തേനെ...!!
frustration എന്ന വാക്കാണ് അപ്പോൾ എല്ലാ പ്രശ്നത്തിന് കാരണം എന്ന് പറയുന്നത് ശെരി ആണ് ....
sexual frustration ആകട്ടെ ,
എന്തും ആകട്ടെ..!
അവനവന്റെ ഇഷ്‌ടങ്ങൾ നേടാൻ പറ്റണം...
അവനവനു വേണ്ടി ജീവിക്കണം..
പിന്നെ , സ്വന്തം അസുഖങ്ങൾ എന്താന്ന് കണ്ടു പിടിച്ചു ഒരു ചികിത്സ അങ്ങ് നടത്തിയേക്കണം..
അതാതു സമയത്ത്,.!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പരസ്യമായി തൂക്കിലേറ്റി, നേരില്‍ കാണാന്‍ പറ്റാത്തവര്‍ക്കായി ലൈവ് ടെലിക്കാസ്റ്റും! - സംഭവം ഇറാനില്‍