Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബി നിലവറ തുറക്കുന്നതില്‍ ആരെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അവരെ സംശയിക്കണം: വി‌എസ്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശനം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വി‌എസ്

ബി നിലവറ തുറക്കുന്നതില്‍ ആരെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അവരെ സംശയിക്കണം: വി‌എസ്
തിരുവനന്തപുരം , ഞായര്‍, 9 ജൂലൈ 2017 (14:41 IST)
തിരുവന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യവസ്തുക്കളുടെ പ്രധാനശേഖരമായ 'ബി നിലവറ' തുറക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. നിലവറ തുറക്കുന്നതില്‍ ആരെങ്കിലും ഭയപ്പെടുന്നുണ്ടുങ്കില്‍ അവരെ സംശയിക്കണം. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ പ്രതികരിക്കുന്നതെന്നും വി എസ് പറഞ്ഞു. ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു.
 
അതേസമയം ഇതിന് മുമ്പ് ഇതേ ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. സ്വാതന്ത്ര്യത്തിന് ശേഷം രാജാവില്ലെന്നും അതുകൊണ്ട് രാജാവെന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാന്‍ രാജ കുടുംബത്തിനോ, രാജകുടുംബമെന്ന് അവകാശപ്പെടുന്ന ആര്‍ക്കും യാതൊരവകാശവുമില്ലെന്നും 2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയും  2011ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായി കേരളം മാറിയാല്‍ ഇപ്പോള്‍ കാണുന്ന മതേതരത്വം അന്നുണ്ടാകില്ല: കെ സുരേന്ദ്രന്‍