Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയുടെ കള്ളവോട്ട് പട്ടികയിലെ ‘പരേതന്‍’ തിരിച്ചെത്തി സമന്‍സ് കൈപറ്റി‍; അടിപതറി കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്റെ കള്ളവോട്ട് പട്ടികയിലെ പരേതന്‍ ജീവനോടെ

ബിജെപിയുടെ കള്ളവോട്ട് പട്ടികയിലെ ‘പരേതന്‍’ തിരിച്ചെത്തി സമന്‍സ് കൈപറ്റി‍; അടിപതറി കെ സുരേന്ദ്രന്‍
മഞ്ചേശ്വരം , ചൊവ്വ, 13 ജൂണ്‍ 2017 (12:49 IST)
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ ചെയ്തതിലൂടെയാണ് ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്ന ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയില്‍പ്പെടുന്ന വോട്ടര്‍, സമന്‍സ് കൈയ്യോടെ സ്വീകരിച്ചതായാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.    
 
കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശിയായ അഹമ്മദ് കുഞ്ഞിയാണ് കോടതിയില്‍ നിന്നുമുള്ള സമന്‍സ് നേരിട്ട് കൈപറ്റിയത്. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണമുന്നയിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹമ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശവും കോടതി അഹമ്മദ് കുഞ്ഞിക്ക് നല്‍കിയിട്ടുണ്ട്. 
 
വോട്ടര്‍ പട്ടികയില്‍ പേരു വന്നതുമുതല്‍ക്കുള്ള എല്ലാ തെരഞ്ഞെടുപ്പിലും താന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നത് വരെ അത് വോട്ട് ചെയ്യുമെന്നും അഹ്‍മദ് കുഞ്ഞി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തേക്ക് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ ഒരു വിദേശ യാത്ര പോലും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 
 
അനസും സമന്‍സ് കൈപ്പറ്റിയതായാണ് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സുരേന്ദ്രന്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തോല്‍വിക്ക് കാരണം സിപിഐഎമ്മിന്റെ ക്രോസ് വോട്ടും കള്ളവോട്ടുമാണെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദംഗല്‍ 2000 കോടിയില്‍, ബാഹുബലി എവിടെ?