Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ലുട്ടാപ്പി പിടിയില്‍

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ലുട്ടാപ്പി പിടിയിൽ

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ലുട്ടാപ്പി പിടിയില്‍
വെള്ളറട , ശനി, 19 ഓഗസ്റ്റ് 2017 (11:25 IST)
സ്‌കൂൾ വിദ്യാർത്ഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ് ചെയ്തു. കല്ലിമൂട് ജിനോ ഭവനിൽ ലുട്ടാപ്പി എന്ന് വിളിക്കുന്ന ജെനീഷ് (35) ആണ്പോലീസ് പിടിയിലായത്. 
 
പഠനത്തിൽ മികവ് പുലർത്തിയിരുന്ന  ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ  കുട്ടി അടുത്തിടെയായി പിന്നോക്കം പോയതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് തന്നെ ക്രൂരമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. 
 
ഇതിനെ തുടർന്ന് സ്‌കൂൾ അധികാരികൾ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിൽ പരാതി നൽകി. പിടിയിലായ രപതിയെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലിക്കേസ്: വനിതാ സബ് രജിസ്ട്രാര്‍ സസ്‌പെന്‍ഷനില്‍