നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസുമായുള്ളത്; മാണി തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല: രമേശ് ചെന്നിത്തല
മാണി തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് രമേശ് ചെന്നിത്തല
നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുളള ബന്ധമാണ് കേരള കോണ്‍ഗ്രസുമായി യുഡിഎഫിനുളളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്നും മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും ചെന്നിത്തല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യുഡിഎഫിന് മാണിയുമായുള്ളത്. അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ തങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല. രാഷ്ട്രീയമായുള്ള മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകളുടെ ആവശ്യമേ ഉള്ളൂ. ആരും മുന്നണി വിട്ടു പോകില്ലെന്നും ജെഡിയു മുന്നണിയില്‍ത്തന്നെ തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.