Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചട്ടങ്ങള്‍ ലംഘിച്ച് വായ്പ: ബാങ്ക് മാനേജര്‍ക്ക് തടവ്

തിരിച്ചടയ്ക്കാൻ കഴിവില്ലാത്തവർക്ക് വായ്പ നൽകേണ്ട?

ചട്ടങ്ങള്‍ ലംഘിച്ച് വായ്പ: ബാങ്ക് മാനേജര്‍ക്ക് തടവ്
കൊച്ചി , ശനി, 24 ഡിസം‌ബര്‍ 2016 (15:47 IST)
വായ്പാ തുക തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കാതെയും ബാങ്ക് നിയമങ്ങള്‍ ലംഘിച്ചും 10 ലക്ഷം രൂപ ഭവന വായ്പ തുക നല്‍കിയെന്ന കേസില്‍ ബാങ്ക് മാനേജര്‍ക്ക് ഒരു വര്‍ഷത്തെ തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തൃശൂര്‍ ചേര്‍പ്പ്  ശാഖയിലെ മാനേജരായിരുന്ന വിശ്വംഭരനാണ് തടവ് ശിക്ഷ ലഭിച്ചത്.
 
എന്നാല്‍ കേസിലെ രണ്ടും മൂന്നു പ്രതികളായ ചേര്‍പ്പ് കുന്നത്തു വീട്ടില്‍ ഫ്രാന്‍സിസ്, ഫിലോമിന എന്നിവരെ കോടതി വെറുതെവിട്ടു. വായ്പാ തുക വാങ്ങിയ ഇവര്‍ ഭവന വായ്പ മറ്റൊരു ആവശ്യത്തിനു വിനിയോഗിക്കുകയായിരുന്നു എന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
 
അതേ സമയം വായ്പാ സംബന്ധമായ മറ്റൊരു കേസിലും വിശ്വംഭരനെ ഒരു വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എറണാകുളം സി.ബി.ഐ കോടതിയാണ് 10 ലക്ഷം രൂപയുടെ ഭവനവായ്പാ കേസില്‍ വിശ്വംഭരനെ ശിക്ഷിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസിൽ യാത്ര ചെയ്യവേ യുവതിയെ ശല്യം ചെയ്ത മദ്രസ അധ്യാപകനു മർദ്ദനം