Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണം: ജേക്കബ് തോമസ്

പുതുവൈപ്പിനിലെ പൊലീസ് നടപടി ശരിയായില്ല: ജേക്കബ് തോമസ്

പൊലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണം: ജേക്കബ് തോമസ്
കോഴിക്കോട് , വ്യാഴം, 22 ജൂണ്‍ 2017 (11:54 IST)
പുതുവൈപ്പിനില്‍ ജനങ്ങളെ പൊലീസ് തല്ലിച്ചതച്ചത് ശരിയായില്ലെന്ന് ഡി ജി പി ജേക്കബ് തോമസ്. ജനങ്ങളെ പൊലീസ് സഹോദരങ്ങളെ പോലെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
പുതുവൈപ്പിനില്‍ ഐ ഒ സി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസുകാര്‍ മർദിച്ചിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് ഡി ജി പി സെന്‍കുമാറും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയാണ് പൊലീസുകാര്‍ സ്വീകരിച്ചതെന്നാണ് ഇവരും പ്രതികരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ‘ജനകീയ മെട്രോയാത്ര’; ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല, പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കണമെന്ന് സിപിഎം