Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ യൂത്ത് കോൺഗ്രസിന്റെ ബീഫ് ഫെസ്റ്റ്; പ്രവര്‍ത്തകരെ പൊലീസ് അറ്സ്റ്റ് ചെയ്തു നീക്കി

കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെ വിമാനത്താവളത്തിന് പുറത്ത് ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചിയില്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ യൂത്ത് കോൺഗ്രസിന്റെ ബീഫ് ഫെസ്റ്റ്; പ്രവര്‍ത്തകരെ പൊലീസ് അറ്സ്റ്റ് ചെയ്തു നീക്കി
കൊച്ചി , ശനി, 17 ജൂണ്‍ 2017 (11:41 IST)
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ബീ​ഫ് ഫെ​സ്റ്റ്. കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ഈ പ്രതിഷേധം. പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന് സമീപമാണ് ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്ര​വ​ർ​ത്ത​ക​ർ ബീ​ഫും റൊട്ടിയും ക​ഴി​ച്ച​ത്. തു​ട​ർ​ന്നു ഡി​സി​പി പ്രേം​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പതിനഞ്ചിലധികം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി ബീ​ഫ് പ​ര​സ്പ​രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​സി​സി സെ​ക്ര​ട്ട​റി തമ്പി സു​ബ്ര​ഹ്മ​ണ്യമാണ് പ്രതിഷേധം ഉ​ദ്ഘാ​ട​നം ചെ​യ്തത്. 
 
കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ചുകൊണ്ട് കഴിഞ്ഞ മേയ് 23നായിരുന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്താകമാനം ഉയര്‍ന്നത്.  കേരളമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന് ചരിത്രമുഹൂര്‍ത്തം; കൊച്ചി മെട്രോ പ്രധാനമന്ത്രി നാടമുറിച്ച് ഉദ്ഘാടനം ചെയ്തു