Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കായൽ കയ്യേറ്റം: തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; നടപടിക്ക് ശുപാർശ

കായൽ കയ്യേറ്റം: തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്

കായൽ കയ്യേറ്റം: തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; നടപടിക്ക് ശുപാർശ
ആലപ്പുഴ , ഞായര്‍, 22 ഒക്‌ടോബര്‍ 2017 (10:34 IST)
കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ മേലുള്ള കുരുക്ക് മുറുകുന്നു. ലേക്ക് പാലസ് റിസോർട്ട് നിർമാണത്തിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ സർക്കാരിന് റിപ്പോർട്ട് നൽകി. തോമസ് ചാണ്ടി കായൽ കൈയ്യേറിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും കളക്ടർ വ്യക്തമാക്കി. 
 
കായല്‍ കയ്യേറിയതിനെതിരെ നടപടിക്ക് റിപ്പോർട്ടില്‍ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. റിസോർട്ടിന്റെ ഭാഗമായി നിർമിച്ച പാർക്കിംഗ് ഏരിയയ്ക്ക് വേണ്ടിയാണ് കായൽ കൈയ്യേറ്റം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനായാണ് കായിലിന്റെ ഒരുഭാഗം മണ്ണിട്ട് ഭൂമി നികത്തിയത്. 2014ന് ശേഷമായിരുന്നു ഭൂമി നികത്തൽ നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
2008ലെ തണ്ണീർടത്തട സംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തുന്നത് വലിയ കുറ്റമാണ്. റിസോർട്ടിലേക്കുള്ള അപ്രോച്ച് റോഡും അനിധികൃതമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. റിസോർട്ടിന് സമീപത്തെ നീർച്ചാൽ അനുമതിയില്ലാതെ ഗതി തിരിച്ചുവിടുകയും ചെയ്തു. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും നിലം നികത്തൽ വ്യക്തമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും തിങ്കളാഴ്ചയ്ക്കുള്ളിൽ നല്‍കണം, ദിലീപിന് പൊലീസിന്റെ നോട്ടീസ്