Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; ഓണച്ചന്തകള്‍ 92 കേന്ദ്രങ്ങളില്‍, സെപ്റ്റംബര്‍ അഞ്ചിനു ആരംഭിക്കും

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള. താലൂക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഓണച്ചന്തകളായി പ്രവര്‍ത്തിക്കും

Onam Chantha

രേണുക വേണു

, ബുധന്‍, 14 ഓഗസ്റ്റ് 2024 (08:03 IST)
Onam Chantha

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. 92 കേന്ദ്രങ്ങളില്‍ ഓണച്ചന്ത ഒരുക്കും. സപ്ലൈകോയുടെ കീഴില്‍ 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ഉണ്ടാകുക. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഓണച്ചന്തകളുടെ പ്രവര്‍ത്തനം ആരംഭിക്കും. 
 
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള. താലൂക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഓണച്ചന്തകളായി പ്രവര്‍ത്തിക്കും. ഉത്രാട ദിനം വരെ ഓണച്ചന്തകള്‍ ഉണ്ടാകും. ജില്ലാ, സംസ്ഥാന മേളകള്‍ക്കായി പ്രത്യേക പന്തല്‍ സൗകര്യം ഒരുക്കും. ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ, മില്‍മ ഉല്‍പ്പന്നങ്ങള്‍ എല്ലാ സപ്ലൈകോ ചന്തകളിലും വില്‍പ്പനയ്ക്കുണ്ടാകും. 
 
അതേസമയം ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറി ഉത്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather Updates: മഴ തുടരും; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത