Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറിജിനല്‍ വീഡിയോ വേണം, ഇല്ലെങ്കില്‍ സുനി... നിനക്ക് പണി കിട്ടും - ദിലീപ് സുനിയോട് ആവശ്യപ്പെട്ടത് ഇതൊക്കെ

ഗൂഢാലോചനാക്കാര്യം അടക്കം എല്ലാം അയാള്‍ക്ക് അറിയാമായിരുന്നു, പക്ഷേ മിണ്ടിയില്ല...

ഒറിജിനല്‍ വീഡിയോ വേണം, ഇല്ലെങ്കില്‍ സുനി... നിനക്ക് പണി കിട്ടും - ദിലീപ് സുനിയോട് ആവശ്യപ്പെട്ടത് ഇതൊക്കെ
കൊച്ചി , ബുധന്‍, 12 ജൂലൈ 2017 (07:33 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ക്ക്  കൂടുതല്‍ വ്യക്തത വരുന്നു. താരത്തിനെതിരെ പ്രധാനപ്പെട്ട വെളിപ്പെടുത്തലുകൾ ഓരോന്നായി നിരത്തിയായിരുന്നു പൊലീസ് അറസ്റ്റ് ചെതത്. ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആക്രമണമെന്ന് നേരത്തേ വ്യക്തമായിരുന്നു. 
 
ദിലീപിന് വേണ്ടിയിരുന്നത് ആക്രമിക്കപ്പെട്ട നടിയുടെ നഗ്ന വീഡിയോ ആയിരുന്നു എന്നാണ് കൈരളി പീപ്പിൾ പുറത്തുവിടുന്ന വാർത്ത. അതേസമയം തനിക്ക് മോർഫ് ചെയ്ത ദൃശ്യങ്ങൾ തന്ന് കബളിപ്പിക്കാൻ ശ്രമിക്കരുത് എന്ന് ദിലീപ് പൾസർ സുനിയെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദിലീപിന്റെ കസ്റ്റ‍ഡി റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചു എന്ന് പറഞ്ഞാണ് ചാനൽ ഇത് പറഞ്ഞത്. 
 
ദിലീപിന്റെ കസ്റ്റ‍ഡി റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചു എന്ന് പറഞ്ഞാണ് ചാനൽ ഇത് പറഞ്ഞത്. എന്തിനായിരുന്നു ദിലീപിന് നടിയുടെ നഗ്നദൃശ്യങ്ങൾ എന്ന ചോദ്യത്തിന് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണെന്ന കാര്യത്തില്‍ സംശയമില്ല. നടിയുടെ വിവാഹം മുടക്കി ജീവിതം കോഞ്ഞാട്ടയാക്കാനുള്ള തയ്യാറെടുപ്പായിരുന്നു ദിലീപിന്റേത് എന്നാണ് സൂചനകള്‍.
 
നടിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ തന്ന് പറ്റിക്കാൻ ശ്രമിച്ചാൽ നിനക്ക് പണി കിട്ടും എന്നാണത്രെ ദിലീപ് പൾസർ സുനിയോട് പറഞ്ഞത്. നടിയുടെ പകർത്തിയ ദൃശ്യങ്ങൾ ഒറിജിനൽ ആണെന്ന് തനിക്ക് ബോധ്യപ്പെടണമെന്നും ദിലീപ് പറഞ്ഞത്രെ. ദിലീപിന്റെ മാനേജരായ അപ്പുണ്ണി, പ്രതികളിൽ ഒരാളായ വിഷ്ണു എന്നിവർ തമ്മിൽ കൂടിക്കാഴ്ചയും നടന്നു. അപ്പുണ്ണിക്ക് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
2013 മാർച്ചിലാണ് നടിയെ ആക്രമിക്കാൻ വേണ്ടി പൾസർ സുനിയും ദിലീപും തമ്മിൽ തീരുമാനമായത്. അന്ന് പ്രമുഖ ഹോട്ടലിൽ താമസിച്ചാണ് ഇരുവരും ഗൂഡാലോചന നടത്തിയത്. ഇരുവരും ഒന്നിച്ച് ഒരു ഹോട്ടലിൽ താമസിച്ചതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടത്രെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐ എസിന്‍റെ സ്ഥിരീകരണം