Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുത്തനെ പിടിച്ച് കുഴിയിലിട്ടു, ആ കുഴിയിലേക്ക് കല്ലും കട്ടയും വലിച്ചെറിയുന്നത് നാണം‌കെട്ട പരിപാടിയാണ് - ദിലീപ് വിഷയത്തില്‍ ഇദ്ദേഹത്തിന്റെ നിലപാട് വിവാദമാകുന്നു

ദിലീപിനോട് ഇദ്ദേഹത്തിന് ഇത്ര സ്നേഹമോ?

ഒരുത്തനെ പിടിച്ച് കുഴിയിലിട്ടു, ആ കുഴിയിലേക്ക് കല്ലും കട്ടയും വലിച്ചെറിയുന്നത് നാണം‌കെട്ട പരിപാടിയാണ് - ദിലീപ് വിഷയത്തില്‍ ഇദ്ദേഹത്തിന്റെ നിലപാട് വിവാദമാകുന്നു
, ശനി, 5 ഓഗസ്റ്റ് 2017 (08:00 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും താരത്തെ അറസ്റ്റ് ചെയ്തപ്പോഴും ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയവരില്‍ പ്രമുഖനാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ്. അതിന്റെ ഇടയില്‍ നടിയെ അപമാനിക്കുന്ന രീതിയില്‍ ചില പരാമര്‍ശങ്ങളും ജോര്‍ജ്ജ് നടത്തുകയുണ്ടായി.
 
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ദിലീപിന് സപ്പോര്‍ട്ടുമായി പി സി വീണ്ടും എത്തിയത്. ഒരുത്തനെ പിടിച്ച് കുഴിയിലിട്ടപ്പോള്‍, ആ കുഴിയിലേക്ക് കല്ലും കട്ടയും വലിച്ചെറിയുന്ന നാണം കെട്ട പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്.
 
തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് വാങ്ങാന്‍ വന്നപ്പോള്‍ പിസി പറഞ്ഞ കാര്യങ്ങള്‍ ബൈജു കൊട്ടാരക്കര ഓര്‍മിപ്പിച്ചു. മൂന്നടി പോലും ഉയരമില്ലാത്ത ഇവനെ പോലുള്ളവരാണോ തിലകനെ പോലെയുള്ളവരെ വീട്ടില്‍ ഇരുത്തിയത് എന്നായിരുന്നത്രെ അന്ന് പിസി പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും പി സി പറഞ്ഞു. അന്ന് പറഞ്ഞതിന്റെ സിഡി കണ്ടെത്തിയാല്‍ എത്തിച്ച് തരാമെന്ന് ബൈജു കൊട്ടാരക്കരയും വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; ജയം ഉറപ്പിച്ച് വെങ്കയ്യ നായിഡു, പ്രതീക്ഷ കൈവെടിയാതെ ഗോപാല്‍ കൃഷ്ണ ഗാന്ധി