എൽഡിഎഫിനെ പൊളിക്കാനല്ല, ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ യാത്ര നടത്തുന്നത്: തോമസ് ചാണ്ടിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് പൊളിക്കാനല്ല ,മറിച്ച് ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്ന് കാനം പറഞ്ഞു. ഇനിയും കായൽ കൈയേറുമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാന്‍ താല്പര്യമില്ല. അദ്ദേഹം ആലപ്പുഴയിൽ വച്ച് പറഞ്ഞതിന് അതേവേദിയിൽ വച്ച് തന്നെ താൻ മറുപടി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.
ഇത്തരത്തിൽ പറയുന്നത് ശരിയാണോ എന്നകാര്യം അദ്ദേഹം തന്നെയാണ് ചിന്തിക്കേണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. തോമസ് ചാണ്ടി കായൽ കൈയേറിയതായി തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ ഉചിതമായ നിയമനടപടികൾ സര്‍ക്കാര്‍ സ്വീകരിക്കും. ഒരു നിയമവും ഒറ്റരാത്രി കൊണ്ട് നടപ്പാവില്ല. ആരോപണങ്ങളെല്ലാം പരിശോധിച്ച ശേഷം സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.