Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെയൊക്കെ അബദ്ധം പറ്റുമോ ... ശ്രീലങ്കയുടെ ട്രെയിനോ ഇന്ത്യയുടെ അഭിമാനം !

കേന്ദ്ര സര്‍ക്കാര്‍ക്കാറിന് പറ്റിയ ഒരു പറ്റ്.... ശ്രീലങ്കയുടെ ട്രെയിൻ ഇന്ത്യയുടെ അഭിമാനമോ?

ഇങ്ങനെയൊക്കെ അബദ്ധം പറ്റുമോ ... ശ്രീലങ്കയുടെ ട്രെയിനോ ഇന്ത്യയുടെ അഭിമാനം !
കൊച്ചി , വെള്ളി, 2 ജൂണ്‍ 2017 (10:31 IST)
ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഭരണനേട്ടം വിശദീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരസ്യത്തിൽ ഇന്ത്യയ്ക്കു പകരം ശ്രീലങ്കയിലെ ഉദ്ഘാടന ചിത്രം പ്രസിദ്ധീകരിച്ചത് വിവാദമാകുന്നു. ബുധനാഴ്ച വിവിധ മാധ്യമങ്ങളിലൂടെയാണ് പരസ്യം പുറത്തിറക്കിയത്. 
 
ഇന്ത്യയിലെ വികസനമെന്ന മട്ടിൽ പ്രധാനമന്ത്രി ശ്രീലങ്കയിലെ തലൈമന്നാറിൽ രണ്ടുവർഷം മുൻപു ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യുന്ന പടം വന്നതാണ് വിവാദമായത്. ചിത്രത്തിന്റെ ഒരു കോണില്‍ തലൈമന്നാർ പിയർ സ്റ്റേഷന്റെ പേര് വ്യക്തമായി കാണാമായിരുന്നു. കേന്ദ്ര സർക്കാരിനുവേണ്ടി  ഡയറക്ടറേറ്റ് ഓഫ് അഡ്വർട്ടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റിയാണ് പരസ്യം തയാറാക്കിയത്.
 
ഭാരതത്തിന്റെ ഭാവി ഉജ്വലം എന്ന പേരിലാണ് പരസ്യം വന്നത്. പരസ്യത്തിൽ റെയിൽ ശൃഖലകളുടെ നിർമാണം അതിവേഗത്തിൽ, ആറു പുതിയ നഗരങ്ങൾക്ക് മെട്രോ സൗകര്യം എന്നതിനൊപ്പമാണ് ശ്രീലങ്കയിൽ ട്രെയിന് പച്ചക്കൊടി കാണിക്കുന്ന മോദി ചിത്രവുമായിരുന്നു ഉണ്ടായിരുന്നത്. 
 
 2015 മാർച്ച് 14ന് ആയിരുന്നു ശ്രീലങ്കയിലെ ചടങ്ങ് നടന്നത്. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും മോദിയോടൊപ്പം പങ്കെടുത്തിരുന്നു. ഇന്ത്യൻ റെയിൽവേയിൽ കാര്യമായ നേട്ടങ്ങൾ ഒന്നുമില്ലാത്തതിനാലാണ് ശ്രീലങ്കയിൽനിന്നുള്ള പഴയചിത്രം ഉപയോഗിക്കേണ്ടി വന്നതെണ് വിമർശകർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മദ്യത്തിന്റേയും ബിയറിന്റേയും വില കൂട്ടി; വര്‍ധന 80 രൂപ വരെ