Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്കാര്യത്തില്‍ കാവ്യയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ദിലീപല്ല !

അക്കാര്യത്തില്‍ കാവ്യയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ദിലീപല്ല; പിന്നെ ആരാണെന്നറിയാമോ?

അക്കാര്യത്തില്‍ കാവ്യയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ദിലീപല്ല !
, തിങ്കള്‍, 31 ജൂലൈ 2017 (14:17 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമ ലോകം ഒന്നടങ്കം ഞെട്ടിരിയിക്കുകയാണ്. ദിലീപിനെ മാത്രമല്ല കേസില്‍ ഭാര്യ കാവ്യ മാധവനും സംശയത്തിന്റെ നിഴലിലാണ്. ഇതിനിടയില്‍ കാവ്യ തന്റെ ഇഷ്ട നടനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്ത. 
 
കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ച അടൂര്‍ ഗോപാല കൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഡായി ബംഗ്ലാവില്‍ എത്തിയപ്പോഴാണ് കാവ്യ തന്റെ ഏറ്റവും ഇഷ്ടമുള്ള നടനെ കുറിച്ച് പറഞ്ഞത്. 
 
മലയാളത്തില്‍ എഴുപതില്‍ അധികം സിനിമകളില്‍ അഭിനയിച്ച നടിയാണ് കാവ്യ മാധവന്‍. ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും കംഫര്‍ട്ടബ്ളായി തോന്നിയത് ആര്‍ക്കൊപ്പമാണ് എന്ന ഒരു ആരാധികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാവ്യ.
 
ആദ്യം ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കാവ്യ ശ്രമിച്ചു. എല്ലാവരും ഹാന്റ്‌സമാണ്, കംഫര്‍ട്ടബ്ളാണ് എന്നൊക്കെ പറഞ്ഞു നോക്കി. എന്നാല്‍ ഒരാളുടെ പേര് പറയണം എന്ന് നിര്‍ബന്ധിച്ചപ്പോള്‍ കാവ്യ പറഞ്ഞത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരാണ്. ബാലതാരമായി വന്ന കാലത്ത് രണ്ട് ചിത്രങ്ങളില്‍ കാവ്യ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ, പുറത്ത് പോകാന്‍ പല രീതിയിലും പറയാം : കാനം രാജേന്ദ്രന്‍