ചുട്ടുപൊള്ളുന്ന കേരളം, ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ജനത; തോമസ് ഐസകിന്റെ കണക്കുകൂട്ടലുകൾ തെറ്റുമോ?
വരൾച്ച അതികഠിനം; വിദഗ്ദ്ധരുടെ ഉപദേശം തോമസ് ഐസക് സ്വീകരിക്കുമോ?
മാർച്ച് മൂന്ന് ധനമന്ത്രി തോമസ് ഐസകിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികൾ നിറഞ്ഞ ദിവസമാണ്. പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുന്ന ദിവസം. അത്ഭുതങ്ങൾ ഒന്നും തന്നെ ചെയ്യാൻ ധനമന്ത്രിക്കാകില്ല എന്ന് വ്യക്തമാണ്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് വരൾച്ച.
വരാനിരിക്കുന്ന കൊടുംവരൾച്ചയെ പ്രതിരോധിക്കേണ്ടതും സർക്കാർ തന്നെ. കേരളം ചുട്ടുപൊള്ളുമ്പോൾ അത് തടയാൻ എന്തെങ്കിലും മാർഗങ്ങൾ കണ്ടെത്തിയേ തീരു. ഇതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ വരൾച്ചയെ നേരിടാനുള്ള പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്.
മണ്ണ്, ജല സംരക്ഷണ പദ്ധതികൾക്ക് പുറമേ കടലിൽ തടയണകൾ സൃഷ്ടിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും അത് പ്രയോജനപ്പെടുത്തുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണെന്ന വിദഗ്ദ്ധരുടെ ഉപദേശം ധനമന്ത്രി കണക്കിലെടുക്കുമോ എന്നും കണ്ടറിയാം.